മദ്യനയത്തിലെ അഴിമതിപ്പണം മുഴുവന്‍ കിട്ടിയത് ബി ജെ പിക്ക്, പണം വന്ന വഴി അന്വേഷിക്കാന്‍ തയ്യാറുണ്ടോ: എ എ പി
ന്യൂഡല്‍ഹി | മദ്യനയത്തിലെ അഴിമതിപ്പണം മുഴുവന്‍ കിട്ടിയത് ബി ജെ പിക്കെന്ന് ആം ആദ്മി പാര്‍ട്ടി. ഇടപാടിലെ മുഴുവന്‍ പണവും പോയത് ബി ജെ പി അക്കൗണ്ടിലേക്കാണ്.
കേസിലെ മാപ്പുസാക്ഷി ശരത് കുമാര്‍ റെഡ്ഢി പണം നല്‍കിയത് ബി ജെ പിക്കാണ്. 55 കോടിയാണ് ഇലക്ടറല്‍ ബോണ്ടിലൂടെ ബി ജെ പിക്ക് നല്‍കിയത്.