കോഴിക്കോട് നഗരത്തില്‍ എംഡിഎംഎയുമായി യുവാവും യുവതിയും പിടിയില്‍

കോഴിക്കോട് നഗരത്തില്‍ എംഡിഎംഎയുമായി യുവാവും യുവതിയും പിടിയില്‍

കോഴിക്കോട് | കോഴിക്കോട് നഗരത്തില്‍ 49 ഗ്രാം എംഡിഎംഎയുമായി രണ്ട് പേര്‍ പിടിയില്‍. മെഡിക്കല്‍ കോളജ് പോലീസും നാര്‍കോട്ടിക്ക് ഷാഡോ സംഘവുമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

മിംമ്‌സ് ആശുപത്രിക്ക് സമീപത്തെ ലോഡ്ജില്‍ നിന്നാണ് ഇവരെ പിടികൂടിയത്. നല്ലളം സ്വദേശി ഷംജാദ്, കര്‍ണാടക സ്വദേശിനി സഞ്ജന(18) എന്നിവരാണ് അറസ്റ്റിലായത്. കര്‍ണ്ണാടകയിലാണ് ഷംജാദ് ജോലി ചെയ്യുന്നത്. എംഡിഎംഎ കര്‍ണാടകയില്‍ നിന്ന് കോഴിക്കോടെത്തിച്ച് ചില്ലറ വില്‍പന നടത്തുന്നതാണ് ഇവരുടെ രീതി. ഹോട്ടല്‍ മുറികള്‍ കേന്ദ്രീകരിച്ചായിരുന്നു വില്‍പന
Previous Post Next Post