പാവറട്ടി മണ്ഡലത്തിൽ പര്യടനവുമായി സുരേഷ് ഗോപി
പാവറട്ടി : തൃശ്ശൂർ ലോക്‌സഭാ മണ്ഡലം എൻ.ഡി.എ. സ്ഥാനാർഥി സുരേഷ് ഗോപി പാവറട്ടി മണ്ഡലത്തിൽ പര്യടനം നടത്തി. വെൻമേനാട് മഹാവിഷ്ണുക്ഷേത്രത്തിൽ ദർശനം നടത്തിയശേഷമാണ് അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണപരിപാടികൾ തുടങ്ങിയത്. പെരിങ്ങാട് വായനശാല, പൂവത്തൂർ സുബ്രഹ്മണ്യൻ കോവിൽ എന്നിവിടങ്ങളിലെ സന്ദർശനത്തിനുശേഷം പാലയൂർ മഹാ തീർഥാടകർക്കുള്ള ദാഹജലവിതരണം ഉദ്ഘാടനം ചെയ്തു. തുടർന്ന് എളവള്ളി പഞ്ചായത്തിലെ വിവിധയിടങ്ങളിലും പാലയൂർ പള്ളി, മരുതയൂർ ദുർഗാദേവി ക്ഷേത്രപരിസരം എന്നിവിടങ്ങളിലും സന്ദർശനം നടത്തി. വൈകീട്ട് ചൂണ്ടലിൽ റോഡ് ഷോ നടന്നു. ജില്ലാ വൈസ് പ്രസിഡന്റ് സുജയ് സെനൻ, മണ്ഡലം വൈസ് പ്രസിഡന്റ് എം.ആർ. വിശ്വൻ, ജില്ലാ ജനറൽ സെക്രട്ടറി ജെസ്റ്റിൻ ജേക്കബ്, മണ്ഡലം പ്രസിഡന്റ് സുജിത്ത് പാണ്ടാരിക്കൽ, പ്രവീൺ പറങ്ങനാട്ട്, ബിജു പാട്യാമ്പിള്ളി, സന്തോഷ് കോലാരി എന്നിവർ നേതൃത്വം നൽകി.