കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ 'കുട്ടിക്കൊരു വീട് ' സമർപ്പണം നടന്നു
ചങ്ങരംകുളം:കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ എടപ്പാൾ ഉപജില്ല കമ്മിറ്റി നിർമ്മിച്ച നൽകിയ വീടിൻ്റെ ഉദ്ഘാടനവും താക്കോൽ കൈമാറ്റവും
കായിക വഖഫ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.ഭവനത്തിൻ്റെ താക്കോൽ ചേലാട്ട് വീട്ടിൽ പരേതനായ നിശാന്തിൻ്റെ സഹധർമ്മിണി ദീപക്ക് മന്ത്രി കൈമാറി.പത്ത് ലക്ഷം രൂപ ചിലവിൽ അറുന്നൂറ് ചതുരശ്രടി വിസ്തീർണ്ണമുള്ള മനോഹരമായ വീടും ഫർണിച്ചറുകളും എടപ്പാൾ ഉപജില്ല നേതൃത്വത്തിൽ നൽകിയത്.പുതിയ വീട്ടിലേക്ക് മന്ത്രിയും വിശഷിടാതിഥികളും നാടമുറിച്ച് പ്രവേശിച്ചു.സ്വാഗത സംഘം ചെയർമാൻ ടി. സത്യൻ അദ്ധ്യക്ഷനായി.കെ.എസ്.ടി എ സംസ്ഥാന ജനറൽ സെക്രട്ടറി കെ.ബദറുന്നീസ മുഖ്യ പ്രഭാഷണം നടത്തി മെമ്മൻ്റോ വിതരണവും നടത്തി.വീടിനുള്ള ഗൃഹോപകരണങ്ങൾ സംസ്ഥാന കമ്മിറ്റി ട്രഷറർ ടി.കെ.എ.ഷാഫി കൈമാറി.പി.എ ഗോപാലകൃഷ്ണൻ പദ്ധതി വിശദീകരണം നടത്തി.നന്നംമുക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മിസിരിയ സൈഫുദ്ദീൻ ,ആലംകോട് പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി.ഷെഹീർ ,നന്നംമുക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഒ.പി. പ്രവീൺ ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി.വി.കരുണാകരൻ ,എടപ്പാൾ ഉപജില്ല ഓഫീസർ ഹൈദ്രരാലി , കെ.എസ് ശ്രീകാന്ത് ,കെ.എസ്.ടി.എ സംസ്ഥാന - ജില്ല നേതാക്കൾ