പക്ഷികള്‍ക്കായുള്ള പാന -സ്‌നാന പാത്ര പദ്ധതിയുടെ വേലൂര്‍ പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു

പക്ഷികള്‍ക്കായുള്ള പാന -സ്‌നാന പാത്ര പദ്ധതിയുടെ വേലൂര്‍ പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു
പഞ്ചായത്തിലെ വേലൂര്‍ ജി.ആര്‍.എസ്.ആര്‍.വി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പദ്ധതിയുടെ ഉദ്ഘാടനം പ്രധാനാധ്യാപകന്‍ എം.വി.രത്നകുമാര്‍ നിര്‍വ്വഹിച്ചു. ലിമ പോള്‍ തറയില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ മേജര്‍ പി.ജെ.സ്‌റ്റൈജു പദ്ധതി വിശദീകരണം നടത്തി. അധ്യാപകരായ ആതിര ,ബേബി സുമ എന്നിവര്‍ ജലസംരക്ഷണത്തെക്കുറിച്ച് സംസാരിച്ചു. തുടര്‍ന്ന് പാന -സ്‌നാന പാത്ര വിതരണവും ജലസംരക്ഷണ പ്രതിജ്ഞയും നടന്നു. വിദ്യാര്‍ത്ഥികളായ ക്ലമന്റ് ,അരുദ്ധതി, റിജാസ്, ഹെബ , ശ്രേയ , അല്‍വിന്‍ സുനില്‍, ഫൈസല്‍ എന്നിവര്‍ നേതൃത്വം നല്‍കി. മറ്റം സെന്റ് ഫ്രാന്‍സിസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ പി.ജെ. സ്‌റ്റൈജു, ഇരുപത്തിയാറ് പഞ്ചായത്തുകളില്‍ നടത്തപ്പെടുന്ന ബോധവത്ക്കരണ പദ്ധതിയുടെ ഭാഗമായാണ് വേലൂരിലും പക്ഷികള്‍ക്കായുള്ള പാന-സ്‌നാന പാത്ര പദ്ധതി നടത്തിയത്. വരും ദിവസങ്ങളില്‍ എളവള്ളി, പാവറട്ടി വാടാനപ്പിള്ളി, ചേര്‍പ്പ്, ഊരകം പഞ്ചായത്തുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് പി.ജെ. സ്‌റ്റൈജു അറിയിച്ചു.
Previous Post Next Post