തിരുനാളിന് കൊടിയേറി
എരുമപ്പെട്ടി : മങ്ങാട് സെയ്ന്റ് ജോർജ് പള്ളിയിൽ വി. ഗീവർഗീസിന്റെയും വി. സെബസ്ത്യാനോസിന്റെയും സംയുക്ത ഊട്ടുതിരുനാളിന് കൊടിയേറി. വികാരി ഫാ. ഫ്രാൻസിസ് കൂത്തൂർ കാർമികനായി.
സബ് ഡീക്കൻ ജിജോ തറയിൽ, തിരുനാൾ കൺവീനർ സി.ഡി. ജോസഫ്, ജോയിന്റ് കൺവീനർ ബേബി കാവീട്ടിൽ, കൈക്കാരന്മാരായ വർഗീസ് നീലങ്കാവിൽ, പി.വി. ബാബു, എ.ടി. ജോസഫ് എന്നിവർ നേതൃത്വം നൽകി. ഏപ്രിൽ രണ്ട്, മൂന്ന് ദിവസങ്ങളിൽ തിരുനാൾ ആഘോഷം നടക്കും.