രാജസ്ഥാനില്‍ സബര്‍മതി-ആഗ്ര എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റി; അപകടത്തില്‍ ആളപായമില്ല

രാജസ്ഥാനില്‍ സബര്‍മതി-ആഗ്ര എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റി; അപകടത്തില്‍ ആളപായമില്ല
അജ്മീര്‍| രാജസ്ഥാനില്‍ സബര്‍മതി-ആഗ്ര കന്റോണ്‍മെന്റ് സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ പാളം തെറ്റി. അപകടത്തില്‍ ആളപായമില്ല. പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. അജ്മീറിലെ മദാര്‍ റെയില്‍വേ സ്റ്റേഷന് സമീപമെത്തിയപ്പോഴാണ് ട്രെയിന്‍ പാളം തെറ്റിയത്.

ട്രെയിനിന്റെ എഞ്ചിനും നാല് കോച്ചുകളുമാണ് പാളം തെറ്റിയത്. അപകടത്തില്‍ പരിക്കേറ്റ യാത്രക്കാരെ സമീപമുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. അപകടത്തെ തുടര്‍ന്ന് മറ്റ് ട്രെയിനുകള്‍ വഴി തിരിച്ചുവിട്ടു. റെയില്‍വേ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് പരിശോധന നടത്തുകയാണ്. തകര്‍ന്ന പാളം പുനഃസ്ഥാപിച്ച് ഗതാഗതം പുനരാരംഭിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
Previous Post Next Post