ചൊവ്വന്നൂർ മണ്ഡലം യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു
കുന്നംകുളം:ചൊവ്വന്നൂർ മണ്ഡലം യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ചൊവ്വന്നൂർ നെഹ്റു ഭവനിൽ വെച്ച് നടന്നു.ഡിസിസി സെക്രട്ടറി ബിജോയ് ബാബു ഉദ്ഘാടനം ചെയ്തു.ചൊവ്വന്നൂർ മണ്ഡലം യുഡിഎഫ് ചെയർമാൻ വി കെ രമേഷ് അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഡ്വ. സിബി രാജീവ് മുഖ്യപ്രഭാഷണം നടത്തി.മുസ്ലീം ലീഗ് നേതാവ് കെ കെ ഷാഹുൽ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി വർഗ്ഗീസ് ചൊവ്വന്നൂർ, മുൻ മണ്ഡലം പ്രസിഡന്റ് സികെ ജോൺ, ബ്ലോക്ക് മെമ്പർ എംപി രാജൻ , എഎം നിധീഷ്,കെബി ലതീഷ്,സിപി വിമല,കെ കെ മമ്മാലു,വിഎസ് സുജിത്ത്, ബെന്നി മുരിങ്ങാത്തേരി, അയ്മുണ്ണി കാണിപ്പയ്യൂർ, രത്നകുമാരി ഐ, കെവി സുബിത തുടങ്ങിയവർ സംസാരിച്ചു.