കാലാവസ്ഥ ദിനം ആചരിച്ചു
പ്രകൃതി സംരക്ഷണ സംഘം കേരളവും പ്രയ്സ് ആൻഡ് ഫിലിപ്പ് ഫൗണ്ടേഷനും സംയുക്തമായി കുന്നംകുളത്ത് കാലാവസ്ഥ ദിനം സംഘടിപ്പിച്ചു. പ്രയ്സ് ആൻഡ് ഫിലിപ്പ് ഫൗണ്ടേഷൻ ഡയറക്ടർ സി എ ജീസൺ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സാമൂഹിക പ്രവർത്തകൻ കരീം പന്നിത്തടം ഉദ്ഘാടനം ചെയ്തു. പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന സെക്രട്ടറി ഷാജി തോമസ് ക്ലാസ് നയിച്ചു. ജിബിൻ ബാബു, ബിൽഹ മോനി, സയിനുൾ ആബിദ്, അപർണ ഷാജു തുടങ്ങിയവർ പ്രസംഗിച്ചു.