പികെഎസ് കുന്നംകുളം നിയോജകമണ്ഡലം തെരെഞ്ഞെടുപ്പ് കൺവൻഷൻ നടന്നു.
വെള്ളറക്കാട്:പട്ടികജാതി ക്ഷേമ സമിതിയുടെ കുന്നംകുളം നിയോജകമണ്ഡലം തെരെഞ്ഞെടുപ്പ് കൺവൻഷൻ വെള്ളറക്കാട് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ പി കെ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി. പി. ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു. പി കെ എസ് കുന്നംകുളം ഏരിയാ കമ്മറ്റി വൈസ് പ്രസിഡന്റ് പി. പി. സുനിൽ അദ്ധ്യക്ഷനായി. മണ്ഡലം സെക്രട്ടറി സി. ജി. രഘുനാഥ്, ജില്ലാ കമ്മിറ്റി അംഗം എൻ. കെ പ്രമോദ് കുമാർ എന്നിവർ സംഘടനാ വിശദാംശങ്ങൾ അവതരിപ്പിച്ചു. എം കെ സുകുമാരൻ, ഓമനബാബു, സി. കെ. ബൈജു. സിപിഐഎം പന്നിത്തടം ലോക്കൽ സെക്രട്ടറി ഫ്രാൻസിസ് കൊള്ളന്നൂർ എന്നിവർ സംസാരിച്ചു. പികെഎസ് ജില്ലാ കമ്മിറ്റി അംഗങ്ങളായ പി. എ ഉണ്ണികൃഷ്ണൻ സ്വാഗതവും, രമണി രാജൻ നന്ദിയും പറഞ്ഞു.