കോൺഗ്രസിന് വീണ്ടും തിരിച്ചടി: പത്മജ വേണുഗോപാലിന് പിന്നാലെ കെ. കരുണാകരന്‍റെ വിശ്വസ്തനും ബി.ജെ.പിയിൽ
കോൺഗ്രസിന് വീണ്ടും തിരിച്ചടി. ലീഡറുടെ മകൾ പത്മജ വേണുഗോപാലിന് പിന്നാലെ കെ. കരുണാകരന്‍റെ വിശ്വസ്തനും കോൺഗ്രസ് പാര്‍ട്ടി വിട്ടു. തിരുവനന്തപുരം നഗരസഭ മുൻ പ്രതിപക്ഷ നേതാവ് മഹേശ്വരൻ നായർ ബിജെപിയില്‍ ചേരുന്നത്. കെപിസിസി എക്സിക്യൂട്ടീവ് അംഗമായിരുന്നു മഹേശ്വരൻ നായർ. പത്മജ വേണുഗോപാലിനും പദ്മിനി തോമസിനും പിന്നാലെ കോൺഗ്രസിന് വീണ്ടും കനത്ത ആഘാതമാണ് മഹേശ്വരൻ നായരുടെ പാര്‍ട്ടി മാറ്റം. വര്‍ഷങ്ങളായുള്ള കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ചാണ് കഴിഞ്ഞ ആഴ്ച കായിക താരം കൂടിയായിരുന്ന പത്മിനി തോമസും തിരുവനന്തപുരം ഡി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ സതീഷും ബി.ജെ.പിയില്‍ ചേർന്നത്.