അറസ്റ്റിനെതിരെ കെജരിവാള്‍ നൽകിയ ഹൈക്കോടതി അടിയന്തരമായി പരിഗണിക്കില്ല

അറസ്റ്റിനെതിരെ കെജരിവാള്‍ നൽകിയ ഹൈക്കോടതി അടിയന്തരമായി പരിഗണിക്കില്ല

ന്യൂഡല്‍ഹി | മദ്യനയ അഴിമതി കേസില്‍ ഇ ഡി അറസ്റ്റ് ചെയ്തതിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ നൽകിയ ഹരജി ഡൽഹി ഹൈക്കോടതി അടിയന്തരമായി പരിഗണിക്കില്ല. അടിയന്തരമായി വാദം കേൾക്കണമെന്ന കെജരിവാളിന്റെ ആവശ്യം ഹൈക്കോടതി തള്ളി. ഹരജി ബുധനാഴ്ച കോടതി പരിഗണിക്കും.

അറസ്റ്റ് നിയമ വിരുദ്ധമാണെന്നും കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് കെജരിവാൾ ഹൈക്കോടതിയെ സമീപിച്ചത്.

അതേ സമയം, മദ്യനയക്കേസില്‍ നേരത്തെ അറസ്റ്റിലായ കെ കവിതയുടെ ബന്ധുക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും എം എല്‍ എ ഗുലാം സിങ്ങിന്റെ വീട്ടിലും ഇഡി ഇന്ന് പരിശോധന നടത്തി. പാര്‍ട്ടിയുടെ ഗുജറാത്ത് ഇന്‍ ചാര്‍ജ്ജാണ് ഗുലാബ് യാദവ്.

നിലവില്‍ ഇഡി കസ്റ്റഡിയിലുളള കെജരിവാളിനെ സിബിഐയും കസ്റ്റഡിയില്‍ വാങ്ങും. മദ്യനയ കേസില്‍ ആദ്യം കേസ് എടുത്തതും അന്വേഷണം തുടങ്ങിയതും സിബിഐ ആണ്.ഇഡിയുടെ ചോദ്യം ചെയ്യലിന് പിന്നാലെ കെജരിവാളിനെ പത്തു ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് സിബിഐയും വിചാരണക്കോടതിയില്‍ അപേക്ഷ നല്‍കും
Previous Post Next Post