വെള്ളമില്ല'കോലത്തുപാടം കോൾ പടവിലും പുഞ്ചക്കൃഷി കരിഞ്ഞുണങ്ങുന്നു
ചങ്ങരംകുളം:കടുത്ത വേനലിൽ തണ്ണീർ തടങ്ങളും തോടുകളും വറ്റിയതോടെ കോലത്തുപാടം കോൾ പടവിലും പുഞ്ചക്കൃഷി കരിഞ്ഞുണങ്ങുന്നു.കാളാച്ചാൽ താഴം ഭാഗത്ത് 100 ഏക്കറോളം വരുന്ന പഞ്ച കൃഷിാണ് വെള്ളം ലഭിക്കാതെ കരിഞ്ഞുണങ്ങുന്നത്.സംസ്ഥാന പാതയുടെ തെക്ക് ഭാഗത്തുള്ള നെൽ കൃഷിക്ക് മനക്കടവ് പമ്പ് ഹൗസിൽ നിന്നും കൃഷിക്ക് ആവശ്യമായ വെള്ളം ലഭിച്ചിരുന്നെങ്കിലും ഇവിടെ തോട് വറ്റിയതോടെയാണ് കർഷകർ പ്രതിസന്ധിയിലേക്ക് നീങ്ങിയത്.പല കർഷകരും വീട്ടിലെ കിണറുകളിൽ നിന്ന് മോട്ടോർ അടിച്ച് വെള്ളം എത്തിച്ച് കൃഷി പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ്.ആലംകോട് നന്നംമുക്ക് പഞ്ചായത്തുകളിലെ പള്ളിക്കര,ചിയ്യാനൂർ,കോക്കൂർ,പള്ളിക്കുന്ന്,കോലിക്കര കടവല്ലൂർ പാടശേഖരങ്ങളിൽ നൂറ് കണക്കിന് ഏക്കർ വരുന്ന ഇടമുണ്ടകൻ കൃഷിയും ഇത്തവണ കടുത്ത വരൾച്ചയിൽ രിഞ്ഞുണങ്ങിയിട്ടുണ്ട്