ചങ്ങരംകുളം താടിപ്പടിയിൽ നിർത്തിയിട്ട മിനിലോറിയിൽ ഗുഡ്സ് വാൻ ഇടിച്ച് ഒരാൾക്ക് പരിക്കേറ്റു

ചങ്ങരംകുളം താടിപ്പടിയിൽ നിർത്തിയിട്ട മിനിലോറിയിൽ ഗുഡ്സ് വാൻ ഇടിച്ച് ഒരാൾക്ക് പരിക്കേറ്റു

ചങ്ങരംകുളം:സംസ്ഥാന പാതയിൽ താടിപ്പടിയിൽ നിർത്തിയിട്ട മിനിലോറിയിൽ ഗുഡ്സ് വാൻ ഇടിച്ച് ഒരാൾക്ക് പരിക്കേറ്റു.കോക്കൂര്‍ മടത്തുംപുറത്ത് ബാലന്‍(48)നാണ് പരിക്കേറ്റത്.പരിക്കേറ്റ ബാലനെ നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ശനിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം.തൃശ്ശൂര്‍ ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പാർസലുമായി പോയിരുന്ന മിനി ലോറി ചായ കുടിക്കുന്നതിനായി റോഡരികില്‍ നിര്‍ത്തിയിരുന്നു.ഈ വാഹനത്തിന് പുറകില്‍ പാലുമായി ചങ്ങരംകുളം ഭാഗത്തേക്ക് വന്നിരുന്ന ഗുഡ്സ് വാന്‍ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ ഗുഡ്സ് വാൻ പൂർണ്ണമായും തകർന്നു.ചങ്ങരംകുളത്ത് പെട്രോൾ പമ്പിൽ ജീവനാക്കാരനായ ബാലൻ ഗുഡ്സ് വാനിൽ ലിഫ്റ്റ് ചോദിച്ച് കയറിയതായിരുന്നു.ചങ്ങരംകുളം പോലീസെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു
Previous Post Next Post