രണ്ട് കേസുകളില്‍ കെജ്രിവാളിന് വീണ്ടും ഇ ഡി നോട്ടീസ്; തിങ്കളാഴ്ചയും വ്യാഴാഴ്ചയുമായി ഹാജരാകണം
ന്യൂഡല്‍ഹി | വിവിധ കേസുകളില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും നോട്ടീസ് നല്‍കി എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് (ഇ ഡി). രണ്ട് കേസുകളില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്. ഡല്‍ഹി ജലബോര്‍ഡ് അഴിമതി കേസില്‍ തിങ്കളാഴ്ചയും, മദ്യനയ കേസില്‍ വ്യാഴാഴ്ചയും ഹാജരാകാനാണ് നോട്ടീസ്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെയാണ് രണ്ട് കേസുകളില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചത്. ഡല്‍ഹി ജല ബോര്‍ഡില്‍ അനധികൃതമായി ഒരു കമ്പനിക്ക് കരാര്‍ അനുവദിച്ച് ആം ആദ്മി പാര്‍ട്ടി കോടികള്‍ തട്ടിയെടുത്തെന്ന് ആരോപിച്ച് നേരത്തെ സി ബി ഐ കേസെടുത്തിരുന്നു. ഈ കേസിലാണ് കെജ്രിവാളിനോട് നാളെ ഹാജരാകാന്‍ ആവശ്യപ്പെട്ടത്.