മര്‍കസിന്റെ പ്രീമിയം പരിശീലന കേന്ദ്രം ഷാര്‍ജയില്‍

മര്‍കസിന്റെ പ്രീമിയം പരിശീലന കേന്ദ്രം ഷാര്‍ജയില്‍
ഷാര്‍ജ | മര്‍കസിന് കീഴില്‍ മൂന്നാമത്തെ പ്രീമിയം മദ്‌റസ ഷാര്‍ജ അല്‍ ഖാസിമിയ്യയില്‍ ആരംഭിക്കുന്നു. കസ്റ്റമൈസ്ഡ് കരിക്കുലം, സ്മാര്‍ട്ട് ക്ലാസ് മുറികള്‍, ഖുര്‍ആന്‍ പാരായണത്തിന് കൂടുതല്‍ പ്രാമുഖ്യം, പ്രാക്ടിക്കല്‍ ലേണിംഗ്, ജി സി സി അധ്യാപന പരിചയമുള്ള മികച്ച അധ്യാപകര്‍, യു എ ഇ സൗഹൃദ പാഠ്യ പദ്ധതി എന്നിവയാണ് ഒട്ടേറെ പുതുമകളുമായി ആരംഭിക്കുന്ന കേന്ദ്രത്തിന്റെ പ്രധാന സവിശേഷതകള്‍.

കൂടാതെ സയന്‍സ്, മാത്‌സ്, ബഹുഭാഷാ പഠനം, സോഫ്റ്റ് സ്‌കില്‍ ട്രെയിനിങ് തുടങ്ങിയ ബഹുമുഖ നൂതന പ്രോഗ്രാമുകള്‍ സെന്ററില്‍ ഉടന്‍ തന്നെ ആരംഭിക്കുമെന്ന് മാനേജിങ് ഡയറക്ടര്‍ മുജീബ് നൂറാനി അറിയിച്ചു.

അഡ്മിഷനും കൂടുതല്‍ വിവരങ്ങള്‍ക്കും: 0547957296.
Previous Post Next Post