കഞ്ഞി പകർച്ചയോടനുബന്ധിച്ച് ആയിരത്തി അറന്നൂറ് കിലോയിൽ പരം കടുമാങ്ങയും കഞ്ഞി പകർച്ചയും പഴഞ്ഞി സെൻ്റ് മേരിസ് ഓർത്തഡോക്സ് കത്തീഡ്രലിൽ തയ്യാറായി
വർഷംതോറും നടത്തിവരാറുള്ള ദേശക്കാരുടെ ഓശാന ഞായറാഴ്ചയിലെ കഞ്ഞി പകർച്ചയോടനുബന്ധിച്ച് ആയിരത്തി അറന്നൂറ് കിലോയിൽ പരം കടുമാങ്ങയും കഞ്ഞി പകർച്ചയും പഴഞ്ഞി സെൻ്റ് മേരിസ് ഓർത്തഡോക്സ് കത്തീഡ്രലിൽ തയ്യാറായി. പ്രവർത്തനങ്ങൾക്ക് വികാരി ഫാ.ജോൺ ഐസക്ക്, സഹവികാരി ഫാ.ആൻ്റണി പൗലോസ്, കൈസ്ഥാനി സന്തോഷ് സി ജെ, സെക്രട്ടറി സലിൻ സി സൈമൺ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, യുവജനപ്രസ്ഥാനം അംഗങ്ങൾ, മർത്തമറിയം സമാജം അംഗങ്ങൾ, ആത്മീയ സംഘടന പ്രവർത്തകർ എന്നിവർ പ്രവർത്തനങ്ങളിൽ സഹകരിച്ചു.