ബി ഡി ജെ എസ് സ്ഥാനാര്‍ഥികളായി;കോട്ടയത്ത് അധ്യക്ഷന്‍ തുഷാര്‍, ഇടുക്കിയില്‍ സംഗീത
കോട്ടയം | ലോക്സഭ തെരഞ്ഞെടുപ്പിന് കേരളത്തില്‍ എന്‍ ഡി എ സഖ്യത്തില്‍ മത്സരിക്കുന്ന ബി ഡി ജെ എസ് സ്ഥാനാര്‍ഥികളായി. കോട്ടയത്ത് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കും. ഇടുക്കിയില്‍ അഡ്വ. സംഗീത വിശ്വനാഥന് ആണ് സ്ഥാനാര്‍ഥി.
മാവേലിക്കര, ചാലക്കുടി മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. റബര്‍ ബോര്‍ഡ് വൈസ് ചെയര്മാന് കെ എ ഉണ്ണികൃഷ്ണന് ആണ് ചാലക്കുടിയിലെ സ്ഥാനാര്‍ഥി. കെ പി എം സ് നേതാവ് ബൈജു കലാശാല മാവേലിക്കരയില്‍ മത്സരിക്കും. ഇടുക്കി സീറ്റിലെ സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നതിലെ ആശയക്കുഴപ്പമാണ് പ്രഖ്യാപനം വൈകാന്‍ കാരണമായത്. എന്‍ ഡി എ മുന്നണിയില്‍ നാലു സീറ്റുകളാണ് ബി ഡി ജെ എസിന് ലഭിച്ചത്.