ഇ പി ജയരാജന്റെ പ്രസ്താവന യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്തത്; തിരഞ്ഞെടുപ്പ് കാലത്ത് സൂക്ഷ്മത പുലര്‍ത്തണമെന്നും പന്ന്യന്‍
തിരുവനന്തപുരം | ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മിലാണെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ പ്രസ്താവനക്കെതിരെ സിപിഐ നേതാവും തിരുവനന്തപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ പന്ന്യന്‍ രവീന്ദ്രന്‍.
ഇപിയുടെ പ്രസ്താവന യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്തതാണെന്നും തിരഞ്ഞടുപ്പ് കാലത്ത് സൂക്ഷിച്ച് മാത്രമേ കാര്യങ്ങള്‍ പറയാവൂ എന്നും പന്ന്യന്‍ രവീന്ദ്രന്‍ അഭിപ്രായപ്പെട്ടു. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ഇപിയെ ഈ വിഷയത്തില്‍ തള്ളിപ്പറഞ്ഞിരുന്നു.
ബിജെപി സ്ഥാനാര്‍ഥികള്‍ മികച്ചതാണെന്നും കേരളത്തില്‍ എല്‍ഡിഎഫും ബിജെപിയും തമ്മിലാണു മത്സരമെന്നുമാണ് നേരത്തെ ജയരാജന്‍ ആവര്‍ത്തിച്ചു പറഞ്ഞിരുന്നത്. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും തള്ളിപ്പറഞ്ഞതോടെ ജയരാജന്‍ മലക്കം മറിഞ്ഞു