ഭാഷാസമേതം വിജയോത്സവം

ഭാഷാസമേതം വിജയോത്സവം

തൃശ്ശൂർ : അനുഭവങ്ങളുടെ ശേഖരവുമായി സംസ്ഥാനത്തെ ഒന്നാംതരത്തിലെ അധ്യാപകർ ഒത്തുകൂടി. ജില്ലയിലെ ഒന്നാംതരത്തിൽ പഠിക്കുന്ന 17 കുട്ടികൾ വിജയോത്സവത്തിൽ പങ്കെടുത്തു. ഭാഷാപഠനരീതിയെ ഇകഴ്‌ത്തുന്ന ചർച്ചകൾ നടക്കുമ്പോഴും ശാസ്ത്രീയമായ അനുഭവം മറ്റൊന്നാണെന്ന് സ്വാനുഭവങ്ങളിലൂടെ അധ്യാപകർ അവതരിപ്പിച്ചു. ഡോ. വി. പരമേശ്വരൻ, ഡോ. എം.വി. ഗംഗാധരൻ, എന്നിവർ വിവിധ സെഷനുകളിൽ മോഡറേറ്റർമാരായി.

മോഡൽ ഗേൾസ് സ്കൂളിൽ സംഘടിപ്പിച്ച പരിപാടി ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ ലതാ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. റഹീം വീട്ടിപ്പറമ്പിൽ, റെജി ജോയ് ചാക്കോള, ഡോ. ടി.പി. കലാധരൻ, രാജേഷ് വള്ളിക്കോട്, വി. മനോജ്‌, ബിന്ദു കെ. മേനോൻ, ടി.വി. മദനമോഹനൻ, ഡോ. എം.സി. നിഷ എന്നിവർ പ്രസംഗിച്ചു.
Previous Post Next Post