ബിജെപി ചങ്ങരംകുളം മണ്ഡലം കമ്മിറ്റി ശില്പശാല സംഘടിപ്പിച്ചു

ബിജെപി ചങ്ങരംകുളം മണ്ഡലം കമ്മിറ്റി ശില്പശാല സംഘടിപ്പിച്ചു
ചങ്ങരംകുളം:ബിജെപി ചങ്ങരംകുളം മണ്ഡലം കമ്മിറ്റി ബൂത്ത് ഇൻ ചാർജ്മാർക്കുള്ള ശില്പശാല നടത്തി.എൻഡിഎ സ്ഥാനാർഥി നിവേദിത സുബ്രഹ്മണ്യന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുവാനുള്ള നിർദ്ദേശങ്ങളാണ് ബിജെപി സംസ്ഥാന സെക്രട്ടറി 
എ നാഗേഷ് പ്രവർത്തകർക്ക് മുൻപിൽ പങ്കുവെച്ചത്.ചങ്ങരംകുളം മണ്ഡലത്തിലെ 81 ബൂത്ത് കമ്മിറ്റികളിലെ പ്രതിനിധികൾക്കുള്ള ശില്പശാലയാണ് സംഘടിപ്പിച്ചത്.ഇടത് വലത് മുന്നണികളിൽ നിന്നും ബിജെപിയിലേക്ക് വന്ന 21 പേരെ ബിജെപി സംസ്ഥാന സെക്രട്ടറി എ നാഗേഷ് ഹാരാർപ്പണം നൽകി സ്വീകരിച്ചു.ബിജെപി മണ്ഡലം പ്രസിഡണ്ട് പ്രസാദ് പടിഞ്ഞാക്കര അധ്യക്ഷത വഹിച്ചു.കെ കെ സുരേന്ദ്രൻ,പിസി നാരായണൻ,ജനാർദ്ദനൻ പട്ടേരി,കെ അനീഷ് എന്നിവർ സംസാരിച്ചു
Previous Post Next Post