ബെംഗളുരു രാമേശ്വരം കഫേ സ്ഫോടനക്കേസ്; അന്വേഷണം എന്‍.ഐ.എക്ക് കൈമാറി

ബെംഗളുരു രാമേശ്വരം കഫേ സ്ഫോടനക്കേസ്; അന്വേഷണം എന്‍.ഐ.എക്ക് കൈമാറി

ബെംഗളുരു|ബെംഗളുരുവിലെ ഐ ടി പി എല്‍ റോഡിലെ രാമേശ്വരം കഫേ സ്ഫോടനക്കേസ് കേന്ദ്ര ആഭ്യന്തരവകുപ്പ് ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎക്ക്) കൈമാറി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാമേശ്വരം കഫേയില്‍ സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.

കഫേയിലെ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് സ്‌ഫോടനം ഉണ്ടായതെന്നായിരുന്നു ആദ്യം പുറത്ത് വന്ന വിവരം. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തീവ്രത കുറഞ്ഞ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചുള്ള സ്ഫോടനമാണ് നടന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവസ്ഥലത്ത് നിന്ന് ടൈമറും ഐ.ഇ.ഡിയുടെ ഭാഗങ്ങളും ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസ് ചിലരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയായിരുന്നു. അതിനിടെയാണ് അന്വേഷണം എന്‍.ഐ.എക്ക് കൈമാറിയത്.
Previous Post Next Post