നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് പുടിനുമായി യുക്രൈന്‍ വിഷയം ചര്‍ച്ച ചെയ്തു

നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് പുടിനുമായി യുക്രൈന്‍ വിഷയം ചര്‍ച്ച ചെയ്തു
ന്യൂഡല്‍ഹി | റഷ്യന്‍ പ്രസിഡന്റ് പുടിനുമായി നരേന്ദ്ര മോദി ചര്‍ച്ച നടത്തി. വീണ്ടും റഷ്യന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പുടിനെ മോദി അഭിനന്ദിച്ചു. റഷ്യ – യുക്രൈന്‍ യുദ്ധത്തില്‍ ഇന്ത്യയുടെ നിലപാട് മോദി പുടിനെ അറിയിച്ചു. ചര്‍ച്ചക്കും നയതന്ത്ര ബന്ധത്തിനും അനുകൂലമായ നിലപാടാണ് ഇന്ത്യക്കുള്ളതെന്ന് മോദി ആവര്‍ത്തിച്ചു.

സംഭാഷണത്തിനിടെ റഷ്യയിലെ ജനങ്ങളുടെ സമൃതിക്കും സമാധാനത്തിനുമുള്ള ആശംസകള്‍ മോദി പുടിനെ അറിയിച്ചു. അഞ്ചാം തവണയും റഷ്യന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പുടിനുമായി മോദി ടെലഫോണ്‍ സംഭാഷണം നടത്തുകയായിരുന്നു. പുടിന്റെ വിജയത്തില്‍ മോദി നേരത്തെ എക്‌സിലൂടെ അഭിനന്ദനം അറിയിച്ചിരുന്നു. ആഗോള വിഷയങ്ങള്‍ പലതും ചര്‍ച്ച ചെയ്ത ഇരുവരും വരും വര്‍ഷങ്ങളിലും ഇന്ത്യയും റഷ്യയും തമ്മിലുള്ള നയതന്ത്രപരമായ ബന്ധം തുടരാന്‍ യോജിച്ച ശ്രമങ്ങള്‍ നടത്തുമെന്നും ധാരണയായി.
Previous Post Next Post