നാടിന്റെ സമഗ്ര വികസനം ചര്‍ച്ച ചെയ്ത് കുന്നംകുളത്തെ പൗരപ്രമുഖര്‍
കുന്നംകുളം സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ച സംഗമത്തിലാണ് നിയോജക മണ്ഡലത്തിലെ വിവിധ മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ചവര്‍ മനസ്സു തുറന്നത്. ജനകീയ ഇടതു വികസനം തുടരേണ്ടതിന്റെ ആവശ്യകത ഓരോരുത്തരും യോഗത്തില്‍ അവതരിപ്പിച്ചു.
കുന്നംകുളം ലിവാ ടവറില്‍ നടന്ന സുഹൃദ് സംഗമം ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ഒന്നാമത്തേത് എന്ന നിലയില്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കാന്‍ കേരളത്തിന് കഴിയുന്നു എന്നതാണ് വികസന കാഴ്ചപ്പാടിന്റെ മേന്മ എന്ന് അവര്‍ അഭിപ്രായപ്പെട്ടു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ അധ്യക്ഷയായി. എ സി മൊയ്തീന്‍ എം എല്‍ എ , സിനിമാ താരം വി കെ ശ്രീരാമന്‍, ഗായിക പ്രസീത ചാലക്കുടി, മുന്‍ എം പി പി കെ ബിജു, ഗാനരചിയിതാവ് ബി കെ ഹരിനാരായണന്‍, എം എന്‍ സത്യന്‍, എം ബാലാജി , കെ ടി ഷാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.