അര നൂറ്റാണ്ടിന്റെ സൗഹൃദം – ഓർമ്മക്കൂടൊരുക്കി അവർ ഒത്തുകൂടി
ചാവക്കാട്: ഗ്ലോബൽ അലൂമിനി ഓഫ് ജി. എച്ച്. എസ്. എസ് മണത്തലയുടെ പ്ലേറ്റ്ഫോമിൽ നിന്നും രൂപംകൊണ്ട ഓർമ്മക്കൂടി ലെ അംഗങ്ങൾ ചാവക്കാട് മർച്ചൻറ് അസോസിയേഷൻ ഹാളിൽ ഒത്തു ചേർന്നു. മണത്തല സ്കൂളിൽ നിന്ന് 76 -77ൽ പഠിച്ചിറങ്ങിയവരുടെ കൂട്ടായ്മയാണ് ഓർമ്മക്കൂട്. ഗ്ലോബൽ അലൂമിനി അഡ്മിൻ കെ. വി. അബ്ദുൽ അസീസ് യോഗം ഉദ്ഘാടനം ചെയ്തു, എം. എ. മൊയ്ദീൻഷ അദ്ധ്യക്ഷത വഹിച്ചു.