വാഹന പരിശോധന സമയങ്ങളിലെ ദൃശ്യങ്ങൾ പകർത്താൻ യൂണിഫോമിൽ ക്യാമറ ഘടിപ്പിച്ച് പോലീസ്

വാഹന പരിശോധന സമയങ്ങളിലെ ദൃശ്യങ്ങൾ പകർത്താൻ യൂണിഫോമിൽ ക്യാമറ ഘടിപ്പിച്ച് പോലീസ്

എടപ്പാൾ: വാഹന പരിശോധന സമയങ്ങളിൽ ദൃശ്യങ്ങൾ പകർത്താനായി യൂണിഫോമിൽ ഘടിപ്പിച്ച ക്യാമറയുമായി പോലീസ്. വാഹന പരിശോധനകൾ പൊതുജനങ്ങൾ ഷൂട്ട് ചെയ്ത് സോഷ്യൽ മീഡിയകൾ വഴി പ്രചരിപ്പിക്കുകയും വിമർശനങ്ങൾക്ക് വിധേയരാകേണ്ട സ്ഥിതി വന്നപ്പോഴാണ് പരിശോധനകൾ നടത്തുന്ന പ്രധാന നിയമപാലകൻ്റെ ശരീരത്ത് ക്യാമറ സ്ഥാപിക്കാൻ നിർദ്ദേശം നൽകിയിട്ടുള്ളത്.വർഷങ്ങൾക്ക് മുൻമ്പ് ഈ നിർദ്ദേശം വന്നിരുന്നെങ്കിലും നിർബന്ധപൂർവ്വം നടപ്പിലാക്കിയിരുന്നില്ല.എന്നാൽ അടുത്തിടെ ഉണ്ടായ സൈബർ ആക്രമണങ്ങൾ മൂലമാണ് വീണ്ടും നടപടി ശക്തമാക്കിയത്.പരിശോധനാ സമയത്ത് പോലീസിനെ പ്രകോപിപ്പിക്കുകയും പിന്നീടുണ്ടാകുന്ന പ്രശ്നങ്ങൾ ഷൂട്ട് ചെയ്ത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയുമാണെന്നാണ് വകുപ്പ് തല അഭിപ്രായം ഉയരുന്നത്.പോലീസ് ഉദ്യോഗസ്ഥൻ്റെ ശരീരത്ത് ക്യാമറ സ്ഥാപിക്കുക വഴി പോലീസിൻ്റെ പൊതുജനങ്ങളുമായുള്ള ഇടപെടലും സുതാര്യമാക്കാൻ കഴിയുമെന്നാണ് അഭിപ്രായം
Previous Post Next Post