താഴിശ്ശേരി ചുള്ളിയിൽ ഭഗവതി ക്ഷേത്രോത്സവം ഞായറാഴ്ച
അഞ്ഞൂർ:കേരളത്തിലെ വടക്കോട്ട് ദർശനമരുളുന്ന അപൂർവ ക്ഷേത്രം. കൊടുങ്ങല്ലൂർ ക്ഷേത്ര മാതൃകയിൽ വടക്കോട്ട് ദർശനമായി രൗദ്ര ഭാവത്തിൽ ഭദ്രകാളിയും കിഴക്കോട്ടു ദർശനമായി ശിവ സ്ഥാനീയത്തിൽ ശൈവ- വൈഷ്ണവ-ശാക്തേയ ശക്തികളെ തന്നിലാവാഹിച്ചു കുടികൊള്ളുന്ന മഹാ മാന്ത്രികനും കളരി അഭ്യസിയുമായ ഉണ്ണി പറങ്ങോടൻ മുത്തപ്പനും മുത്തപ്പന്റെ ആജ്ഞാവർത്തികളായ സേവാമൂർത്തികളും കുടിക്കൊള്ളുന്ന താഴിശ്ശേരി ഭഗവതി മുത്തപ്പൻ ക്ഷേത്രത്തിലെ ഉത്സവം മാർച്ച് 24 ഞായറാഴ്ച ആഘോഷിക്കും. ഉത്സവത്തോടനുബദ്ധിച്ച് ഇന്നു മുതൽ വൈകീട് യഥാക്രമം മുത്തപ്പൻ കളം, വിഷ്ണുമായ കളം, ഹനുമാൻ സ്വാമിക്കളം, ഭഗവതികളം എന്നിവയുണ്ടാകും.