ചാലിശ്ശേരി സെൻ്റ് പീറ്റേഴ്സ് ആൻറ് സെൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ ദുഖ:വെള്ളി ആചരിച്ചു

ചാലിശ്ശേരി സെൻ്റ് പീറ്റേഴ്സ് ആൻറ് സെൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ ദുഖ:വെള്ളി ആചരിച്ചു

ചാലിശ്ശേരി സെൻ്റ് പീറ്റേഴ്സ് ആൻറ് സെൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ യേശുക്രിസ്തു കുരിശു മരണത്തെ സ്മരിച്ച് ദുഃഖവെള്ളി ആചരിച്ചു.രാവിലെ പ്രഭാത നമസ്കാരത്തോടുകൂടി ശുശ്രൂഷകൾക്ക് തുടക്കമായി.മൂന്നാം മണി നമസ്കാരത്തിന് ശേഷം ഗോഗുൽത്ത മലയിലേക്ക് യേശു ക്രിസ്തു കുരിശും വഹിച്ച് പോകുന്നതിന് അനുസ്മരിച്ച് പള്ളിക്ക് ചുറ്റും വികാരി ഫാ.ഡിൽജോ ഏലിയാസ് സ്ലീബ വഹിച്ച് പ്രദക്ഷിണം നടത്തി .തുടർന്ന് ആറാം മണി , ഒമ്പതാമണി നമസ്കാരങ്ങൾക്ക് ശേഷം ദുഃഖവെള്ളി അനുസ്മരണവചന സന്ദേശവും നടത്തി.പഴമ വായന ,ശ്ളീഹവായന, ഏവൻ ഗേലിയോൻ വായനക്ക് ശേഷം സ്ലീബാ വന്ദനവിൻ്റെ ശൂശ്രൂഷ തുടങ്ങി.യേശുവിനെ അടക്കം ചെയ്യുന്നതിന്ന് അനുസ്മരിച്ച് പള്ളിക്ക് പുറത്ത് പൊൻ വെള്ളി കുരിശുകളുടെ അകമ്പടിയോടെ രണ്ടാമത്തെ പ്രദിക്ഷണം , സ്ളീബ ആഘോഷം , തുടർന്ന് കബറടക്കവും നടന്നു വിശ്വാസപ്രമാണത്തോടുകൂടി ദുഃഖവള്ളി ശുശ്രൂഷകൾ സമാപിച്ചു.യേശുവിനെ ദാഹിച്ചപ്പോൾ കൈയ്പ്പും കാടിയും നൽകിയതിനെ അനുസ്മരിച്ചു വിശ്വാസികൾ എല്ലാവരും കൈയ്പ്പ് നീരും ഭക്ഷിച്ചു
 കടുമാങ്ങയും കഞ്ഞി നേർച്ചയും ഉണ്ടായിരുന്നു.പരിപാടികൾക്ക് വികാരി ഫാ.ഡിൽജോ ഏലിയാസ് കൂരൻ ,ട്രസ്റ്റി സി.യു.ശലമോൻ , സെക്രട്ടറി ടൈറ്റസ് ഡേവീഡ് എന്നിവരടങ്ങുന്ന മാനേജിങ് കമ്മിറ്റി നേതൃത്വം നൽകി
Previous Post Next Post