പാസ്റ്റര്‍ ചുമ്മാറിന്റെ നിര്യാണത്തില്‍ കാട്ടകാമ്പാല്‍ പഞ്ചായത്ത് പൗരാവലി അനുസ്മരണ സമ്മേളനം നടത്തി
ആത്മീയാചാര്യനായിരുന്ന പാസ്റ്റര്‍ ചുമ്മാറിന്റെ നിര്യാണത്തില്‍ കാട്ടകാമ്പാല്‍ പഞ്ചായത്ത് പൗരാവലി അനുസ്മരണ സമ്മേളനം നടത്തി.
ഒട്ടേറെ ക്രിസ്തീയ ഭക്തിഗാനങ്ങളുടെ രചയിതാവ്, അപ്പൊസ്‌തൊലിക് ചര്‍ച്ച് ഓഫ് ഗോഡ് സഭാധ്യക്ഷന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍ എന്ന നിലയിലും സാമൂഹിക-ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്ക് വിദ്യ പകര്‍ന്നുനല്‍കിയ അദ്ധ്യാപകനും കൂടിയായിരുന്ന പാസ്റ്റര്‍ ചുമ്മാര്‍ ജീവിതാവസാനം വരെയും കര്‍മനിരതനായിരുന്നു. ഞായറാഴ്ച നടന്ന അനുസ്മരണ യോഗത്തില്‍ കാട്ടകാമ്പാല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബബിത ഫിലോ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എം.എസ്. മണികണ്ഠന്‍ , പഞ്ചായത്ത് അംഗങ്ങളായ യദു കൃഷ്ണന്‍, കെ.ടി ഷാജന്‍, ബി.ജെ.പി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി പി.ജെ ജെബിന്‍, ഇ.പി കമറുദ്ദീന്‍, എം ബാലാജി, നഗരസഭ കൗണ്‍സിലര്‍ ലെബീബ് ഹസന്‍ , തുടങ്ങി സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലുള്ള നിരവധി പേര്‍ പങ്കെടുത്തു. ജെയ്‌സന്‍ ജോബിന്റെ നേതൃത്വത്തില്‍ ഫേവറേസ് മെലഡി ഗാനശുശ്രൂഷ നിര്‍വഹിച്ചു.