നിയമസഹായം വാഗ്ദാനം ചെയ്ത് രാഹുല്‍ ഗാന്ധി കെജ് രിവാളിന്റെ കുടുംബത്തെ കാണും
ന്യൂഡല്‍ഹി | ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ഇ ഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ കെജ് രിവാളിന് നിയമ സഹായം വാഗ്ദാനം ചെയ്ത് രാഹുല്‍ ഗാന്ധി. നിയമസഹായം വാഗ്ദാനം ചെയ്ത് രാഹുല്‍ ഗാന്ധി അരവിന്ദ് കെജ് രിവാളിന്റെ കുടുംബത്തെ കാണാന്‍ ശ്രമിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. കെജ് രിവാളിനെ നേരിട്ട് കാണാനും രാഹുല്‍ ഗാന്ധി ശ്രമിക്കുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.
ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഇന്നലെ രാത്രിയാണ് അരവിന്ദ് കെജ്രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യാന്‍ അദ്ദേഹത്തിന്റെ വസതിയിലെത്തുകയായിരുന്നു.
അറസ്റ്റ് തടയാന്‍ ഡല്‍ഹി ഹൈക്കോടതി വിസമ്മതിച്ചതിന് പിന്നാലെയാണ് ഇ ഡി കെജ് രിവാളിന്റെ വീട്ടിലെത്തിയത്.
രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. 12 ഉദ്യോഗസ്ഥരടങ്ങുന്ന ഇ ഡി സംഘമാണ് കെജ്രിവാളിന്റെ വീട്ടിലെത്തിയത്. മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ഒമ്പത് തവണ സമന്‍സ് അയച്ചിട്ടും കെജ്രിവാള്‍ ഇ ഡി ക്ക് മുന്നില്‍ ഹാജരായിരുന്നില്ല.