ആലത്തൂർ നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് പഴഞ്ഞി കാട്ടകാമ്പാലിൽ പര്യടനം നടത്തി

ആലത്തൂർ നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് പഴഞ്ഞി കാട്ടകാമ്പാലിൽ പര്യടനം നടത്തി
ആലത്തൂർ നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് പഴഞ്ഞി കാട്ടകാമ്പാലിൽ പര്യടനം നടത്തി. അരുവായി ചിറവരമ്പത്തുകാവ് ക്ഷേത്രത്തിലെത്തി തൊഴുതാണ് സ്ഥാനാർത്ഥിയുടെ പ്രചരണം തുടങ്ങിയത്. പഴഞ്ഞി സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ സന്ദർശനം നടത്തി. വോട്ട് അഭ്യർത്ഥനയും ചെയ്തതിന് ശേഷം കാട്ടകാമ്പാൽ ക്ഷേത്രവും ചിറക്കൽ ജുമാ മസ്ചിദ്ലും എത്തിയതിന് ശേഷമാണ് മടങ്ങിയത്. കുന്നംകുളം മണ്ഡലം സംഘടന ചുമതല വഹിക്കുന്ന കോൺഗ്രസ് നേതാവ് കെ ജയശങ്കർ, മണ്ഡലം യു ഡി എഫ് ചെയർമാർ എം എം അലി, കാട്ടകാമ്പാൽ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എം എസ് മണികണ്ഠൻ, മുസ്ലീം ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ ഇ എം കുഞ്ഞുമോൻ ഹാജി, കേരള കോൺഗ്രസ് സംസ്ഥാന നിർവ്വാഹക സമിതി അംഗം പ്രസാദ് പുലിക്കോടൻ, അറഫ മൊയ്തുണ്ണി ഹാജി, ഇഞ്ചിക്കാലയിൽ മൊയ്തുണ്ണി, വിൽസൻ ചെറുവത്തൂർ, കോൺഗ്രസ് നേതാക്കളായ എൻ കെ അബ്ദുൾ മജീദ്, സാംസൺ പുലിക്കോട്ടിൽ, എൻ എം റഫീഖ്, സ്മിതാ ഷാജി, കവിത പ്രേമരാജ്, സ്വപ്ന, ബിജു സി ജോബ്, സാംസൺ വാഴപ്പുള്ളി തുടങ്ങി നേതാക്കൾ പങ്കെടുത്തു.

Previous Post Next Post