മാധ്യമപ്രവര്‍ത്തകര്‍ക്ക് പോസ്റ്റല്‍ വോട്ടിന് അനുമതി നല്‍കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍

മാധ്യമപ്രവര്‍ത്തകര്‍ക്ക് പോസ്റ്റല്‍ വോട്ടിന് അനുമതി നല്‍കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍

ന്യൂഡല്‍ഹി | മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വഴി വോട്ട് രേഖപ്പെടുത്താന്‍ അവസരമൊരുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍. കമ്മീഷന്റെ അംഗീകാരമുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കാണ് പോസ്റ്റല്‍ ബാലറ്റ് സാധ്യമാവുക.

കമ്മീഷന്റെ വെബ്സൈറ്റിൽ നിന്നും മാധ്യമപ്രവർത്തകർക്ക് അപേക്ഷ ഡൌൺലോഡ് ചെയ്യാം. രാജ്യത്തെ തെരഞ്ഞെടുപ്പിന്റെ സുതാര്യമായ നടത്തിപ്പിന് മാധ്യമപ്രവർത്തകർക്കും പ്രധാന പങ്ക് ഉണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

കേരളത്തില്‍ 14 വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വഴി വോട്ട് ചെയ്യാം.സായുധ സേനയിലെ ഉദ്യോഗസ്ഥര്‍, കേന്ദ്ര സായുധ പോലീസ് സേനാംഗങ്ങള്‍, തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവര്‍ എന്നിവര്‍ക്കും പോസ്റ്റല്‍ ബാലറ്റ് വഴി വോട്ട് രേഖപ്പെടുത്താം. കൂടാതെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സംസ്ഥാന പോലീസ് ഉദ്യോഗസ്ഥര്‍, പോളിംഗ് ഉദ്യോഗസ്ഥര്‍, വിദേശത്ത് പോസ്റ്റിംഗ് ചെയ്യുന്ന എംബസി ജീവനക്കാര്‍ എന്നിവര്‍ക്കും ഈ സൗകര്യം ഉപയോഗിക്കാം.
Previous Post Next Post