കറുപ്പ് താന്‍ എനക്ക് പുടിച്ച കളറ്'; 'രാമകൃഷ്ണന്‍ രചിച്ചത് മോഹിനിയാട്ടത്തിലെ പുതുചരിതം'

കറുപ്പ് താന്‍ എനക്ക് പുടിച്ച കളറ്'; 'രാമകൃഷ്ണന്‍ രചിച്ചത് മോഹിനിയാട്ടത്തിലെ പുതുചരിതം'
‘തിരുവനന്തപുരം | അധിക്ഷേപ പരാമര്‍ശത്തിന് ഇരയായ ആര്‍എല്‍വി രാമകൃഷ്ണന് പിന്തുണയുമായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കലാമണ്ഡലം സത്യഭാമ നടത്തിയ പരാമര്‍ശം അത്യന്തം അപലപനീയവും കേരളീയ സമൂഹത്തിന് അപമാനമാണ്. രാമകൃഷ്ണന്‍ സൃഷ്ടിച്ചത് മോഹനിയാട്ടത്തിലെ പുതിയ ചരിത്രമെന്നും മന്ത്രി പറഞ്ഞു.

പ്രതിഭാധനനായ ശ്രീ ആര്‍എല്‍വി രാമകൃഷ്ണനെതിരെയുള്ള വര്‍ണ-ജാതി വിവേചനവും നിന്ദയും അത്യന്തം അപലപനീയം. അദ്ദേഹത്തിനെതിരായുള്ള പരാമര്‍ശങ്ങള്‍ കേരളീയ സമൂഹത്തിന് അപമാനം. പ്രിയ രാമകൃഷ്ണന്‍ അങ്ങ് സൃഷ്ടിച്ചത് മോഹിനിയാട്ടത്തിലെ പുതിയ ചരിത്രമാണ്. അങ്ങയ്ക്ക് ഐക്യദാര്‍ഢ്യം’- വീണാ ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചു

മന്ത്രി വി ശിവന്‍കുട്ടി, ആര്‍ ബിന്ദു അടക്കമുള്ളവര്‍ ആര്‍എല്‍വി രാമകൃഷ്ണന് പിന്തുണയുമായി രംഗത്തെത്തി. ‘കറുപ്പ് താന്‍ എനക്ക് പുടിച്ച കളറ്…’ എന്നാണ് വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്. യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സത്യഭാമയുടെ വിവാദ പരാമര്‍ശം. സൗന്ദര്യമില്ലാത്തവര്‍ മോഹിനിയാട്ടം കളിക്കരുതെന്നും ഇയാള്‍ക്ക് കാക്കയുടെ നിറമാണെന്നുമായിരുന്നു സത്യഭാമയുടെ വാക്കുകള്‍.
Previous Post Next Post