ഹിയറിംഗ് എയ്ഡ്, ലാപ്പ് ടോപ്പ് ,വെയിംഗ് മെഷീൻ,ഫർണീച്ചർ,വിതരണം ചെയ്തു

ഹിയറിംഗ് എയ്ഡ്, ലാപ്പ് ടോപ്പ് ,വെയിംഗ് മെഷീൻ,ഫർണീച്ചർ,വിതരണം ചെയ്തു
എരമംഗലം:വെളിയംകോട് പഞ്ചായത്ത് 2023 - 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് ഹിയറിംഗ്‌ എയ്സ് ,എസ്.സി . വിദ്യാർതികൾക്ക് ലാപ്പ് ടോപ്പ് ,അങ്കണവാടികളിലേക്ക് ഫർണീച്ചർ ,വെയിംഗ് മെഷീൽ തുടങ്ങിയവയുടെ വിതരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു നിർവഹിച്ചു.എരമംഗലം കിളിയിൽ പ്ലാസ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫൗസിയ വടക്കേപ്പുറത്ത് അധ്യക്ഷത വഹിച്ചു.2023 -24 വർഷത്തിൽ ഗ്രാമ പഞ്ചായത്തിലെ 32 അങ്കണവാടിയിലേക്ക് 980 ബേബി ചെയർ , 32 വെയിംഗ് മെഷീൻ ,എസ്. സി. വിദ്യാർത്ഥികളായ 13 പേർക്ക് ലാപ്പ് ടോപ്പ് എന്നിവയുമാണ് നല്കിയത്. സംസ്ഥാന വികലാംഗ കോർപ്പറേഷൻ മുഖേന ഭിന്നശേഷി സഹായ ഉപകരണ നിർണ്ണയ മെഡിക്കൽ ക്യാമ്പ് നടത്തി 20 - ൽ പരം ഭിന്ന ശേഷി സഹായ ഉപകരണങ്ങൾ നേരെത്തെ നല്കിയിരുന്നു.അതിലുൾപ്പെട്ട 15 പേർക്കാണ് ഹിയറിംഗ് എയ്ഡ് നല്കപ്പെട്ടത്.ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ്‌ കമ്മിറ്റി ചെയർമാന്മാരായ മജീദ് പാടിയോടത്ത് , സെയ്ത് പുഴക്കര , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ റസ്ലത്ത് സെക്കീർ , റമീന ഇസ്മയിൽ , സുമിത രതീഷ് , പി. വേണുപോൽ , ഹസീന ഹിദായത്ത് , കെ. വേലായുധൻ , സബിത പുന്നക്കൽ , സെക്രട്ടറി ചെന്താമരാക്ഷൻ തുടങ്ങിയവർ സംസാരിച്ചു .
Previous Post Next Post