കൊളംബോ | ശ്രീലങ്കയുടെ പുതിയ ഫാസ്റ്റ് ബൗളിങ് കോച്ചായി മുന്‍ പാകിസ്ഥാന്‍ പേസ് ബൗളറും 1992ല്‍ ലോകകപ്പ് നേടിയ പാക് ടീമിലെ അംഗവുമായ അക്വിബ് ജാവേദ് നിയമിതനായി. ടി20ലോകകപ്പ് കഴിയും വരെയാണ് നിയമനം.നേരത്തെ പാകിസ്ഥാന്‍, യുഎഇ ടീമുകളുടെ പരിശീലകനായിരുന്നു അക്വിബ് ജാവേദ്.
മുന്‍ പേസറുടെ നിയമനം ശ്രീലങ്ക ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.2009ല്‍ പാകിസ്ഥാന്‍ ടി20 ലോകകപ്പ് നേടുമ്പോള്‍ അക്വിബ് ജാവേദായിരുന്നു ടീമിന്റെ ബൗളിങ് പരിശീലകന്‍. അദ്ദേഹം പരിശീലകനായിരിക്കുമ്പോഴാണ് ഏകദിന, ടി20കളില്‍ യുഎഇ മികച്ച പ്രകടനം നടത്തിയത്.
ജാവേദ് 22 ടെസ്റ്റുകളും 163 ഏകദിന മത്സരങ്ങളും പാകിസ്ഥാനു വേണ്ടി കളിച്ചു. ടെസ്റ്റില്‍ 54 വിക്കറ്റുകളും ഏകദിനത്തില്‍ 182 വിക്കറ്റുകളും. 1992ല്‍ ലോകകപ്പ് നേടിയ ടീമിലെ നിര്‍ണായക ബൗളറായിരുന്നു അക്വിബ് ജാവേദ്