കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ തുറന്ന കത്ത്
കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ തുറന്ന കത്ത്. യാത്രക്കാരോട് പാലിക്കേണ്ട ചില നിര്‍ദേശങ്ങള്‍ അടങ്ങുന്നതാണ് കത്ത്. ഒരാള്‍ കൈ കാണിച്ചാലും ബസ് നിര്‍ത്തണമെന്നും രാത്രി പത്തിന് ശേഷം സൂപ്പര്‍ഫാസ്റ്റ് ബസുകളും അതിന് താഴെയുള്ളവയും യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് നിര്‍ത്തണമെന്നും വിശദീകരിച്ചാണ് ജീവനക്കാര്‍ക്ക് കത്തയച്ചത്. സ്ത്രീകളെയും കുട്ടികളെയും ഇരുട്ടില്‍ ഇറക്കി വിടരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. ബസ് ഓടിക്കുമ്പോള്‍ നിരത്തിലുള്ള ചെറു വാഹനങ്ങളെയും കാല്‍നടയാത്രക്കാരെയും കരുതലോടെ കാണണമെന്നും നിര്‍ദേശിക്കുന്നു. കെഎസ്ആര്‍ടിസിയുടെ പണം ഉപയോഗിക്കാതെ തന്നെ ജീവനക്കാര്‍ക്ക് വിശ്രമിക്കാന്‍ എസി മുറികള്‍ ഉണ്ടാക്കും. ജീവനക്കാര്‍ക്ക് ആരോഗ്യ പരിശോധനയും തുടര്‍ ചികിത്സയും ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. സ്‌പോണ്‍സര്‍ഷിപ്പ് വഴി കെഎസ്ആര്‍ടിസി സ്റ്റേഷനുകള്‍ നവീകരിക്കുന്നതിനും പദ്ധതിയുണ്ടെന്ന് മന്ത്രി പറഞ്ഞു.