ഭാരത് ജോഡോ ന്യായ് യാത്ര സമാപന സമ്മേളനം ഇന്ന് മുംബൈയില്‍; ഇന്ത്യസഖ്യത്തിന്റെ കരുത്തു പ്രഖ്യാപിക്കും
മുംബൈ | ഭാരത് ജോഡോ ന്യായ് യാത്ര സമാപന സമ്മേളനം ഇന്ന് വൈകിട്ട് മുംബൈയില്‍ നടക്കും. ഇന്ത്യസഖ്യ നേതാക്കളും രാജ്യത്തെ പ്രതിപക്ഷ മുഖ്യമന്ത്രിമാരും മെഗാ റാലിയിലും തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തിലും അണിനിരക്കും.
സി പി എമ്മും സി പി ഐയും പരിപാടിയില്‍ പങ്കെടുത്തേക്കില്ല. മണിപ്പൂരില്‍ തുടങ്ങി അറബിക്കടലോരത്താണ് രണ്ടാം ജോഡോ യാത്ര സമാപനം. പതിനഞ്ച് സംസ്ഥാനങ്ങളിലൂടെ ആറായിരം കിലോമീറ്ററിലധികം താണ്ടി ഹിന്ദി ഹൃദയഭൂമിയുമായി രാഷ്ട്രീയ സംവാദം നടത്തിയാണ് യാത്രയുടെ സമാപനം. ഇന്ത്യാ സഖ്യം ശക്തിപ്പെടുത്തു ന്നതിനും ബി ജെ പിയെ തുറന്നു കാട്ടുന്നതിനും യാത്ര ഫലപ്രദമായിരുന്നു.
ലോക്‌സഭ തെരഞ്ഞെടുപ്പിനുളള കോണ്‍ഗ്രസ് മാനിഫെസ്റ്റോയുടെ പ്രഖ്യാപന വേദികളായിരുന്നു ജോഡോ യാത്ര. അഞ്ച് ന്യായ് പ്രഖ്യാപനങ്ങള്‍. 25 വാഗ്ദാനങ്ങള്‍,സ്ത്രീകള്‍ക്കും കര്‍ഷകര്‍ക്കും ആദിവാസി വിഭാഗങ്ങള്‍ക്കുമുളള ഉറപ്പുകള്‍, ഇലക്രടല്‍ ബോണ്ട്, കര്‍ഷകരുടെ ദുരിതം, പ്രധാനമന്ത്രിക്കെരെ ആയുധമാക്കിയുളള വേദികള്‍ തുടങ്ങിയ പ്രഖ്യാപനങ്ങളും ആരോപണങ്ങളുമെല്ലാം വേദികളില്‍ നിറഞ്ഞു.
സമാപന സമ്മേളനത്തിന് കരുത്ത് പകര്‍ന്ന് മഹാരാഷ്ട്രയിലെ ശിവസേന – എന്‍സിപി – കോണ്‍ഗ്രസ് സഖ്യം സജീവമാണ്. ബി ജെ പിയ്ക്ക് മുന്നില്‍ മഹാവികാസ് അഘാഡി കരുത്ത് കാട്ടാനൊരുങ്ങിയിട്ടുണ്ട്. പ്രതിപക്ഷ മുഖ്യമന്ത്രിമാരില്‍ സ്റ്റാലിനും ഭഗവന്ത് മന്നുമടക്കം എത്തിയേക്കുമെന്നാണ് സൂചന. ഇന്ത്യ സഖ്യത്തിന്റെ ലോക്‌സഭ തെരഞ്ഞെടുപ്പ് പോരാട്ടവും ഇവിടെ തുടങ്ങും.