മക്ക ഐ സി എഫ് ഇഫ്താര്‍ സംഗമം നടത്തി

മക്ക ഐ സി എഫ് ഇഫ്താര്‍ സംഗമം നടത്തി

മക്ക | ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) മക്ക സെന്‍ട്രല്‍ ഘടകത്തിന് കീഴില്‍ ബദ്ര്‍ സ്മൃതിയും വിപുലമായ ഇഫ്താറും നടന്നു. ഇഫ്താര്‍ സംഗമത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. എസ് വൈ എസ് കേരള സാന്ത്വനം കണ്‍വീനര്‍ ദേവര്‍ഷോല അബ്ദുസ്സലാം മുസ്ലിയാര്‍ സംഗമം ഉദ്ഘാടനം ചെയ്തു.

ആദര്‍ശ സംരക്ഷണത്തിനായി വിശ്വാസം ആയുധമാക്കി ധര്‍മ്മ സമരം നടത്തിയ ബദര്‍ പോരാളികള്‍ എന്നും വിശ്വാസി സമൂഹത്തിന് പ്രചോദനമാണെന്ന് ദേവര്‍ഷോല അബ്ദുസ്സലാം മുസ്ലിയാര്‍ അഭിപ്രായപ്പെട്ടു. എല്ലാ മനുഷ്യര്‍ക്കും നന്മ ചെയ്യുന്നവനാണ് യഥാര്‍ത്ഥ വിശ്വാസി, അവന് മനുഷ്യരോട് മാത്രമല്ല എല്ലാ ദൈവ സൃഷ്ടികളോടും കരുണയുണ്ടാവും അപ്പോള്‍ മാത്രമേ വിശ്വാസം പൂര്‍ണ്ണമാകൂവെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

റഷീദ് അസ്ഹരി, ജമാല്‍ കക്കാട്, അബൂബക്കര്‍ കണ്ണൂര്‍, ശിഹാബ് കുറുകത്താണി, നാസര്‍ തച്ചംപൊയില്‍, മുഹമ്മദലി കാട്ടിപ്പാറ, ഗഫൂര്‍ കോട്ടക്കല്‍, മുനീര്‍ കാന്തപുരം, മുഹമ്മദ് സഅദി,
കബീര്‍ പറമ്പില്‍പീടിക, ഷബീര്‍ ഖാലിദ് ,സലാം ഇരുമ്പുഴി, സുഹൈര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Previous Post Next Post