പോലീസിനു നന്ദി പറഞ്ഞ് ബീഹാര്‍ സ്വദേശികളായ രക്ഷിതാക്കള്‍
തിരുവനന്തപുരം | പേട്ടയിലെ രണ്ട് വയസുകാരിയുടെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ച പ്രതിയെ കണ്ടെത്തിയ പോലീസിന് നന്ദി പറഞ്ഞ് കുട്ടിയുടെ രക്ഷിതാക്കള്‍.
തൊഴില്‍ തേടിയുള്ള യാത്രയില്‍ ഇനി കുട്ടികളെ കൊണ്ടു പോകില്ലെന്നും അവരെ തുറസ്സായ സ്ഥലത്ത് കിടത്തില്ലെന്നും ബീഹാര്‍ സ്വദേശികളായ രക്ഷിതാക്കള്‍ പറഞ്ഞു. ശിശു സംരക്ഷണ സമിതിയുടെ സംരക്ഷണയിലുള്ള കുട്ടിയെയും സഹോദരങ്ങളെയും വിട്ടുകിട്ടിയാല്‍ ഉടന്‍ നാട്ടിലേക്ക് തിരിച്ചു പോകുമെന്നും രക്ഷിതാക്കള്‍ അറിയിച്ചു. ഇന്നലെ രാവിലെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി ഹസന്‍കുട്ടി എന്ന കബീറിനെ പോലീസ് കൊല്ലത്ത് നിന്ന് പിടികൂടിയത്.