മണ്ണുത്തി പട്ടിക്കാട് മേഖലയിൽ കാട്ടാനകളുടെ ആക്രമണത്തിൽ വ്യാപക കൃഷി നാശം

മണ്ണുത്തി പട്ടിക്കാട് മേഖലയിൽ കാട്ടാനകളുടെ ആക്രമണത്തിൽ വ്യാപക കൃഷി നാശം

തൃശൂർ മണ്ണുത്തി പട്ടിക്കാട് ചുവന്നമണ്ണ് വാരിയത്തുകാട് നറുക്ക് എന്ന സ്ഥലത്ത് കാട്ടാനകളുടെ ആക്രമണത്തിൽ വ്യാപക കൃഷി നാശം. കൃഷിയും വൈദ്യുതി പോസ്റ്റുകളും കാട്ടാനകൾ തകർത്തു. പ്രദേശത്തെ നൂറോളം തെങ്ങുകളും, 150 ഓളം കവുങ്ങുകളും, 500 വാഴകളും ആക്രമണത്തിൽ നശിച്ചു. കൂടാതെ പ്ലാവ്, മാവ്, റബ്ബർ, കടപ്ലാവ്, കുരുമുളക് തുടങ്ങിയ മരങ്ങളും കാട്ടാനക്കൂട്ടം നശിപ്പിച്ചിട്ടുണ്ട്. ഏകദേശം ഒരു മാസമായി ഈ പ്രദേശത്ത് കാട്ടാനകളുടെ ആക്രമണം നടന്നുവരികയാണെന്ന് പ്രദേശവാസികൾ പറയുന്നു. രാത്രിയോടെ എത്തുന്ന കാട്ടാനക്കൂട്ടത്തെ പ്രദേശവാസികൾ പടക്കം പൊട്ടിച്ച് ആനകളെ തുരത്തുമെങ്കിലും അതിനുശേഷം ആനകൾ വീണ്ടും ആക്രമണം അഴിച്ചു വിടും. കൃഷികൾക്കൊപ്പം നാലോളം വൈദ്യുതി പോസ്റ്റുകളും തകർത്തിട്ടുണ്ട്. ചവിട്ടി വീഴ്ത്തിയ തെങ്ങ് വൈദ്യുതി പോസ്റ്റിൽ വീണു തെങ്ങ് നിന്ന് കത്തുകയും ചെയ്തു. സഹോദരങ്ങളായ പൂക്കളത്ത് കളരിക്കൽ നകുലൻ, ഗോപാലകൃഷ്ണൻ, വിജയലക്ഷ്മി, പരുന്നലിൽ ജോണി, മലയൻ കുന്നേൽ ഇന്ദിരാത്മജൻ, ചീരാത്ത് മഠത്തിൽ രാം കിഷോർ, എന്നിവരുടെ കൃഷിയാണ് നശിപ്പിച്ചത്.
Previous Post Next Post