കാൽ നൂറ്റാണ്ടുകാലത്തെ സേവനത്തിനു ശേഷം എസ്.ഐ,എ ജെ വർഗ്ഗീസ് സർവീസിൽ നിന്നും പടിയിറങ്ങുന്നു
കുന്നംകുളം:നീണ്ട 25 വർഷക്കാലം കെട്ടിയാടിയ പൊലീസ് വേഷം അഴിച്ച് വെച്ച്
എസ്.ഐ, എ.ജെ.വർഗ്ഗീസ് സ്‌റ്റേറ്റ് ഇൻ്റലിജൻസ് ഓഫീസിൻ്റെ പടിയിറങ്ങുന്നു.കാൽ നൂറ്റാണ്ടുകാലത്തെ പൊലീസ് സേവനത്തിൽ കുന്നംകുളം, ഗുരുവായൂർ,എരുമപ്പെട്ടി, വടക്കാഞ്ചേരി,വടക്കേക്കാട് എന്നിവടങ്ങളിലെല്ലാം ഡ്യൂട്ടി ചെയ്തിട്ടുണ്ടെങ്കിലും നീണ്ട
പത്ത് വർഷത്തിലധികം കാലം സ്വന്തം സ്‌റ്റേഷനായ( മദർ സ്റ്റേഷനിൽ ) കുന്നംകുളത്ത് എല്ലാവിധത്തിലുമുള്ള ഡ്യൂട്ടികൾ ചെയ്യാനുള്ള ഭാഗ്യം ലഭിച്ച അപൂർവ്വം ചില ഉദ്യോഗസ്ഥരിൽ ഒരാളാണ് വർഗ്ഗീസ്. ജോലിയിലുള്ള ആത്മാർത്ഥതയോടൊപ്പം തന്നെ തൻ്റെ ശാരീരിക ക്ഷമതയെ സംരക്ഷിച്ചു പോരുന്നതിലും കണിശ്ശക്കാരനായിരുന്നു അദ്ദേഹം.ബാസ്ക്കറ്റ്ബോൾ രംഗത്ത് ഒട്ടനവധി പ്രതിഭകളെ വാർത്തെടുക്കാനും നൂറുകണക്കിന് ശിഷ്യഗണ സൗഹൃദം നിലനിർത്താനും വർഗ്ഗീസിനായിട്ടുണ്ട്.
തുടർച്ചയായി 5 വർഷം കാലിക്കറ്റ് യൂണിവേഴ്സിറ്റി മെൻ ബാസ്ക്കറ്റ് ബോൾ ടീമിലംഗം, യൂണിവേഴ്സിറ്റി ടീം ക്യാപ്റ്റൻ. കേരള സ്റ്റേറ്റ് സീനിയർ ബാസ്ക്കറ്റ്ബോൾ പ്ലെയർ. (നാഷണൽ പ്ലെയർ).കേരള പോലീസ് സീനിയർ സ്റ്റേറ്റ് ടീം അംഗം, കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ സ്റ്റേറ്റ് കമ്മറ്റി അംഗം തുടങ്ങിയ മേഖലകളിൽ തൻ്റെ കഴിവുകൾ തെളിയിക്കാനും ഈ കാലയളവിൽ അദ്ദേഹത്തിനായി.
ഇനി സ്വതന്ത്രമായ ലോകത്ത് താൻ നെഞ്ചോടു ചേർത്തു പിടിച്ച
ബാസ്ക്കറ്റ്ബോൾ എന്ന കൈപന്തുകളിയെ പ്രോത്സാഹിപ്പിക്കുന്നതിനും യുവാക്കളെ ഈ മേഖലയിൽ ഉയർത്തി കൊണ്ടു വരുന്നതിനുമുള്ള ശ്രമമായിരിക്കും ഇനിയുള്ള കാലമെന്ന് വർഗ്ഗീസ് പറഞ്ഞു.