കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ കടപ്പാറ ദുരന്തസ്മരണാഞ്ജലി സംഘടിപ്പിച്ചു

കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ കടപ്പാറ ദുരന്തസ്മരണാഞ്ജലി സംഘടിപ്പിച്ചു
വേലൂര്‍ പഞ്ചായത്തിലെ 17 പേര്‍ അടക്കം 28 പേര്‍ ഇടിമിന്നലില്‍ വെന്തുമരിച്ച, കടപ്പാറ ദുരന്തത്തിന്റെ സ്മരണകള്‍ ഉള്‍ക്കൊണ്ട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ കടപ്പാറ ദുരന്തസ്മരണാഞ്ജലി സംഘടിപ്പിച്ചു.
അമ്പതു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് വേലൂര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും മംഗലം ഡാമിന്റെ അരികിലുള്ള കടപ്പാറ കുന്നിലേക്ക് മരച്ചീനി നടുന്നതിനായി നിരവധി പേര്‍ പോയത്. പെട്ടന്നുണ്ടായ ഇടിമിന്നല്‍ ഏറ്റ് പാഡി കത്തിയാണ് നിരവധി പേര്‍ മരിച്ചത്. സംഭവത്തില്‍ 28 പേരുടെ ശരീരങ്ങള്‍ തിരിച്ചറിഞ്ഞതില്‍ 17 പേര്‍ വേലൂര്‍ പഞ്ചായത്തില്‍ നിന്നും ഉള്ളവരായിരുന്നു. മരിച്ചവരുടെ ശവശരീരങ്ങള്‍ അവിടെ തന്നെ കൂട്ടിയിട്ട് കത്തിച്ചു. ദുരന്തത്തിന്റെ 50ാം വാര്‍ഷികത്തിന്റെ ഭാഗമായി നാട്ടുകാരുടെ നേതൃത്വത്തില്‍ നടത്തിയ കൂട്ട പ്രാര്‍ത്ഥനയോടൊപ്പം 28 മെഴുകുതിരികള്‍ കത്തിച്ചു ഓര്‍മ്മകള്‍ പങ്കുവെച്ചു. അനുസ്മരണ യോഗത്തില്‍ പഞ്ചായത്തംഗം പി.എന്‍ അനില്‍ മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. കോണ്‍ഗ്രസ്സ് ബ്ലോക്ക് സെക്രട്ടറി പി.പി രാമചന്ദ്രന്‍ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ദുരന്തത്തില്‍ നിന്നും പിതാവിന്റെ സഹായത്താല്‍ രക്ഷപ്പെട്ട തണ്ടിലം സ്വദേശി സുമിത്ര തന്റെ അനുഭവങ്ങള്‍ പങ്കിട്ടു. വി.സി. ജോഷി, ടി.സി. ബാബു, ദാസന്‍ കെ.കെ. തുടങ്ങിയവര്‍ അനുസ്മരണങ്ങള്‍ നടത്തി
Previous Post Next Post