കെജ്‌രിവാളിന്റെ അറസ്റ്റിനെതിരെ ഡല്‍ഹിയില്‍ എ എ പി പ്രതിഷേധം; ജനങ്ങളുടെ അനുഗ്രഹം ഒപ്പമുണ്ടെന്ന് കെജ്‌രിവാളിന്റെ സന്ദേശം

കെജ്‌രിവാളിന്റെ അറസ്റ്റിനെതിരെ ഡല്‍ഹിയില്‍ എ എ പി പ്രതിഷേധം; ജനങ്ങളുടെ അനുഗ്രഹം ഒപ്പമുണ്ടെന്ന് കെജ്‌രിവാളിന്റെ സന്ദേശം

ന്യൂഡല്‍ഹി | മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിനെതിരെ ഡല്‍ഹിയില്‍ എ എ പി പ്രതിഷേധം. മന്ത്രി അതിഷി മര്‍ലേന അടക്കമുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് നീക്കാന്‍ പോലീസ് ശ്രമം നടത്തി.

അതിനിടെ, അറസ്റ്റില്‍ അത്ഭുതം ഇല്ലെന്ന് ഇ ഡി കസ്റ്റഡിയില്‍ നിന്ന് കെജ്‌രിവാളിന്റെ സന്ദേശം പുറത്തുവന്നു. ജനങ്ങളുടെ അനുഗ്രഹം ഒപ്പമുണ്ടെന്ന് കെജ്‌രിവാള്‍ സന്ദേശത്തില്‍ പറഞ്ഞു.

കുടുംബത്തിന് വേണ്ടി എല്ലാവരും പ്രാര്‍ഥിക്കണം. വേഗം പുറത്തുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. സന്ദേശം ഭാര്യ സുനിത കെജ്‌രിവാള്‍ മാധ്യമങ്ങള്‍ക്കു മുമ്പില്‍ വായിച്ചു.
Previous Post Next Post