ഗായത്രിമണ്ഡപം ഉദ്ഘാടനം

ഗായത്രിമണ്ഡപം ഉദ്ഘാടനം
തൃശ്ശൂർ : കേരള ബ്രാഹ്മണസഭയുടെ നേതൃത്വത്തിൽ അച്യുതപുരത്ത് നവീകരിച്ച ഗായത്രിമണ്ഡപം ഉദ്ഘാടനം ചെയ്തു. ബ്രാഹ്മണസഭയുടെ ജില്ലാ പ്രസിഡന്റ് എസ്. ശിവരാമകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ ബ്രാഹ്മണസഭ സംസ്ഥാന പ്രസിഡൻറ് എച്ച്. ഗണേഷ്, സംസ്ഥാന സെക്രട്ടറി ശങ്കരനാരായണൻ, ജി.കെ. പ്രകാശ്, ജില്ലാ സെക്രട്ടറി ഡി. മൂർത്തി, വിശ്വനാഥ അയ്യർ, രാമസ്വാമി, നാരായണമൂർത്തി, ടി.ആർ. ഹരിഹരൻ എന്നിവർ പങ്കെടുത്തു.
20 ലക്ഷം രൂപ ചെലവിലാണ് മണ്ഡപം നവീകരിച്ചത്.
Previous Post Next Post