അകലാട് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌കന്‍ മരിച്ചു
പുന്നയൂര്‍ അകലാട് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌കന്‍ മരിച്ചു. ഇരിങ്ങാലക്കുട സ്വദേശി മനകുളങ്ങര പറമ്പില്‍ നവാസ് (52) ആണ് മരിച്ചത്. ചാവക്കാട് പൊന്നാനി ദേശീയപാതയിലെ അകലാട് സ്‌കൂളിന് സമീപം ചൊവ്വാഴ്ച വൈകീട്ട് 4.45 ഓടെ നിയന്ത്രണംവിട്ട കാര്‍ ഡിവൈഡറിലിടിച്ചു കയറിയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ നവാസിനെ അകലാട് മുന്നൈനി വി കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട് ഹയാത്ത് ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ബുധനാഴ്ച വൈകീട്ട് മരണം സംഭവിക്കുകയായിരുന്നു.