മാർച്ച് മാസത്തിലെ റേഷൻ വിതരണം നീട്ടി, നാളെയും മറ്റന്നാളും റേഷൻകടകൾ അവധി
തിരുവനന്തപുരം: മാർച്ച് മാസത്തിലെ റേഷൻ വിതരണം നീട്ടി സർക്കാർ. ഏപ്രിൽ 6 വരെ ഈ മാസത്തെ റേഷൻ വാങ്ങാം. ഈപോസ് സെർവർ തകരാർ കാരണമാൻ റേഷൻ വിതരണം തടസപ്പെട്ടത്. ഈ കാരണം മുൻ നിർത്തിയാണ് റേഷൻ വിതരണം നീട്ടാൻ തീരുമാനം ആയത്.