കൊരട്ടിക്കര മാർ കൂറിലോസ് പള്ളിയിൽ ദുഃഖ വെള്ളി ആചരിച്ചു
പെരുമ്പിലാവ്:മലബാർ സ്വതന്ത്ര സുറിയാനി സഭ കൊരട്ടിക്കര മാർ കൂറിലോസ് പള്ളിയിൽ ദുഃഖ വെള്ളി ആചരിച്ചു.രാവിലെ 9 മണിക്ക് ശുഷ്രൂഷകൾ ആരംഭിച്ചു. പ്രഭാത നമസ്കാരം,മൂന്നാം മണി നമസ്കാരം ആറാം മണി നമസ്കാരം ഒമ്പത്താം മണി നമസ്കാരം എന്നിവയെ തുടർന്ന് സ്ലീബാ വന്ദനവ് സ്ലീബാ ആഘോഷം സ്ലീബാ മുത്ത് എന്നിവക്ക് ശേഷം കബറടക്ക ശുശ്രൂഷയും നടത്തി. ദുഃഖ വെള്ളിയാഴ്ച ശുഷ്രൂഷകൾക്ക് ഇടവക വികാരി ഫാ. തോമസ് ചീരൻ നേതൃത്വം നൽകി.