പക്ഷികള്‍ക്കുള്ള പാന -സ്നാന പാത്രങ്ങള്‍ വിതരണം ചെയ്യുന്ന പദ്ധതിയുടെ കണ്ടാണശ്ശേരി പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു
വേനല്‍ചൂടില്‍ പക്ഷികള്‍ക്ക് കുടിനീര്‍ നല്‍കുന്നതിനുള്ള പാന -സ്നാന പാത്രങ്ങള്‍ വിതരണം ചെയ്യുന്ന പദ്ധതിയുടെ കണ്ടാണശ്ശേരീ പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു. ആളൂര്‍ സെന്റ് ജോസഫ് എല്‍.പി. സ്‌കൂളില്‍ നടന്ന ചടങ്ങിലാണ് പാത്ര വിതരണം നടന്നത്. കണ്ടാണശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് മിനി ജയന്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. ബിജു ആലപ്പാട്ട് അധ്യക്ഷനായി.
പദ്ധതിയ്ക്ക് നേതൃത്വം നല്‍കുന്ന മറ്റം സെന്റ് ഫ്രാന്‍സിസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകന്‍ മേജര്‍ പി ജെ സ്‌റ്റൈജു പദ്ധതി വിശദീകരണം നടത്തി. പ്രധാനാധ്യാപിക ടി.എല്‍.റിന, പി.ടി.എ പ്രസിഡണ്ട് സി.ജെ.ലിജോ, അധ്യാപകരായ ലീമ റോസ്, ലീന ഫാത്തിമ സിസ്റ്റര്‍ നിര്‍മ്മല്‍ സിജി, സിസ്റ്റര്‍ പുനിത പ്രിന്‍സി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ജലസംരക്ഷണ പ്രതിജ്ഞയും നടന്നു.