രാഷ്ട്രീയ നേതാവെന്നതില്‍ പ്രത്യേക പരിഗണനയില്ലെന്ന് സുപ്രീം കോടതി; മദ്യനയക്കേസില്‍ കെ കവിതക്ക് ജാമ്യമില്ല

രാഷ്ട്രീയ നേതാവെന്നതില്‍ പ്രത്യേക പരിഗണനയില്ലെന്ന് സുപ്രീം കോടതി; മദ്യനയക്കേസില്‍ കെ കവിതക്ക് ജാമ്യമില്ല
ന്യൂഡല്‍ഹി | ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ ബിആര്‍എസ് നേതാവ് കെ കവിതക്ക് ജാമ്യം ലഭിച്ചില്ല. കവിതയുടെ ജാമ്യഹരജി പരിഗണിക്കാന്‍ വിസമ്മതിച്ച സുപ്രീംകോടതി ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ചു

ജാമ്യത്തിനായി നേരിട്ട് സുപ്രീംകോടതിയെ സമീപിക്കാനാവില്ല. രാഷ്ട്രീയ നേതാവ് എന്നതില്‍ പ്രത്യേക പരിഗണന നല്‍കാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എംഎം സുന്ദരേശ്, ബേല എം ത്രിവേദി എന്നിവരടങ്ങിയെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

അതേ സമയം അറസ്റ്റിനെ ചോദ്യം ചെയ്ത് കവിത സമര്‍പ്പിച്ച ഹരജിയില്‍ ഇഡിക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. ആറ് ആഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബലാണ് കവിതക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത്.

ഡല്‍ഹി മദ്യനയക്കേസില്‍ 2024 മാര്‍ച്ച് 16 നാണ് ബിആര്‍എസ് നേതാവും തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവിന്റെ മകളുമായ കെ കവിതയെ ഇ ഡി അറസ്റ്റ് ചെയ്യുന്നത്. അഴിമതിക്കേസില്‍ അരവിന്ദ് കെജരിവാള്‍ ഉള്‍പ്പെടെ എഎപി നേതാക്കള്‍ 100 കോടി കൈപ്പറ്റിയെന്നും കെ കവിതയില്‍ നിന്നാണ് തുക കൈപ്പറ്റിയതെന്നുമാണ് ഇ ഡി കണ്ടെത്തല്‍
Previous Post Next Post