ജലബോര്‍ഡ് അഴിമതി കേസില്‍ കെജ് രിവാള്‍ ഇന്ന് ഇ ഡി ക്ക് മുമ്പില്‍ ഹാജരാകില്ല
ന്യൂഡല്‍ഹി | ജലബോര്‍ഡ് അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രിയും എ എ പി കണ്‍വീനറുമായ അരവിന്ദ് കെജ് രിവാള്‍ ഇന്ന് ഇ ഡിക്ക് മുമ്പില്‍ ഹാജരാകില്ല. സമന്‍സ് നിയമവിരുദ്ധമാണെന്നും ബി ജെ പി സര്‍ക്കാര്‍ കെജ് രിവാളിനെ ലക്ഷ്യമിട്ട് ഇ ഡിയെ ഉപയോഗിക്കുകയാണെന്നും എ എ പി ആരോപിച്ചു.
മാര്‍ച്ച് 18 ന് ഇ ഡി ക്ക് മുമ്പില്‍ നേരിട്ട് ഹാജരാകണമെന്നായിരുന്നു സമന്‍സ്. കെജ് രിവാളിനെ എങ്ങനെയെങ്കിലും അറസ്റ്റ് ചെയ്യാനും ലോക്സഭ തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇ ഡി സമന്‍സെന്ന് ഡല്‍ഹി മന്ത്രി അതിഷി പറഞ്ഞിരുന്നു.